Connect with us

Kuwait

ഇന്ത്യയില്‍ നിന്നും ശനിയാഴ്ച വരെ കുവൈത്തില്‍ എത്തിയത് 7582 യാത്രക്കാര്‍

ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് 174 വിമാനങ്ങളിലായി മൊത്തം 17843 യാത്രക്കാരാണ് എത്തിയത്.

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തിലേക്കു ഇന്ത്യയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് പുനരാരംഭിച്ചത് മുതല്‍ ശനിയാഴ്ച വരെ രാജ്യത്ത് എത്തിയത് 7582 യാത്രക്കാര്‍. ഇക്കാലയളവില്‍ ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് 174 വിമാനങ്ങളിലായി മൊത്തം 17843 യാത്രക്കാരാണ് എത്തിയത്.

മന്ത്രിസഭ നിശ്ചയിച്ച ആരോഗ്യ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് മാത്രമാണ ്കുവൈത്തിലേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. നിലവില്‍ പ്രതിദിനം പതിനായിരം പേര്‍ക്കാണ് വിമാനത്താവളത്തില്‍ പ്രവേശനനുമതിയുള്ളത് .ഇത് അടുത്ത് തന്നെ 15000 ആയി ഉയര്‍ത്താനുള്ള മന്ത്രി സഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് വിമാനത്താവള അധികൃതര്‍.

 

---- facebook comment plugin here -----

Latest