Connect with us

National

ജമ്മു കശ്മീരില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു

കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ ഹര്‍വാന്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ് .

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം മേഖലയില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ സേന ഭീകരനെ വധിക്കുകയായിരുന്നു

 

---- facebook comment plugin here -----

Latest