Connect with us

Kerala

മദ്യപാനത്തിനിടെ തര്‍ക്കം; അയല്‍വാസിയുടെ അടിയേറ്റ് യുവാവ് മരിച്ചു

സംഭവത്തില്‍ രതീഷിന്റെ അയല്‍വാസി നൗഫലിനെ ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

പാലക്കാട്  | മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് യുവാവ് അടിയേറ്റ് മരിച്ചു. പാലക്കാട് പാഴികോട് ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. ചിറ്റിലഞ്ചേരി സ്വദേശി രതീഷ് ആണ് മരിച്ചത്. സംഭവത്തില്‍ രതീഷിന്റെ അയല്‍വാസി നൗഫലിനെ ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. രതീഷിന്റെ വീടിന്റെ മുന്നില്‍വെച്ചാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ ആയതിനാല്‍ കസ്റ്റഡിയിലുള്ള നൗഫലിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍നിന്ന് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു

Latest