Connect with us

International

ഏറ്റവും വില കുറഞ്ഞ ഐഫോണുമായി ആപ്പിള്‍

ഐഫോണിന് 300 (ഏകദേശം 23,000 രൂപ) ഡോളറായിരിക്കും വിലയെന്നാണ് ലഭിക്കുന്ന വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി| മാര്‍ച്ച് 8ന് ആപ്പിള്‍ പുറത്തിറക്കാന്‍ പോകുന്ന ഐഫോണ്‍ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഐഫോണിന് 300 (ഏകദേശം 23,000 രൂപ) ഡോളറായിരിക്കും വിലയെന്നാണ് ലഭിക്കുന്ന വിവരം. ഐഫോണ്‍ എസ്ഇ 3/ എസ്ഇ 2022/ എസ്ഇ 5ജി എന്നിങ്ങനെ ഏതെങ്കിലും പേരായിരിക്കാം പുതിയ ഐഫോണിനുണ്ടാകുക. ഈ ഫോണിന് ഇപ്പോഴത്തെ ഏറ്റവും പുതിയ പ്രീമിയം ഐഫോണുകള്‍ക്കുള്ള എ15 ബയോണിക് ചിപ്പ് ഉള്‍ക്കൊള്ളിക്കുന്നത് വഴി ലോകത്തെ ഏറ്റവും മികച്ച വിലകുറഞ്ഞ ഫോണുകളിലൊന്നായി തീര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഐഫോണ്‍ 8 മോഡലിന്റെ ഡിസൈന്‍ ഉപയോഗിച്ചായിരിക്കും പുതിയ ഫോണ്‍ ഇറക്കുകയെന്നാണ് വിവരം. ഇതിന് 4.7-ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. ഫെയ്‌സ്‌ഐഡിയുടെ അഭാവം, ടച്ച്‌ഐഡി, ഒറ്റ പിന്‍ കാമറ എന്നിവയെല്ലാമാണ് ഇതിനുള്ളത്. ഈ ഡിസൈനും സ്‌ക്രീനുമെല്ലാമായി പൊരുത്തപ്പെടാമെന്നുള്ളവര്‍ക്ക് മികച്ച മോഡലായരിക്കും പുതിയ ഐഫോണ്‍.

 

Latest