alappuzha twin murder
ആലപ്പുഴയില്‍ ഇന്ന് അഞ്ച് മണിക്ക് സര്‍വകക്ഷി യോഗം
ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍; കേന്ദ്രആഭ്യന്തര സഹമന്ത്രി ഇന്ന് ആലപ്പുഴയില്‍
ആലപ്പുഴ | കഴിഞ്ഞ ദിവസമുണ്ടായ രാഷ്ട്രീയ ഏറ്റമുട്ടലില്‍ എസ് ഡി പി ഐ, ആര്‍ എസ് എസ് നേതാക്കള്‍ കൊല്ലപ്പെട്ട ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷി യോഗം വൈകിട്ട് അഞ്ചിന് നടക്കും. മന്ത്രിമാരായ സജി ചെറിയാന്‍. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. നേരത്തെ വൈകിട്ട് മൂന്ന് മണിക്ക് യോഗം ചേരുമെന്നായിരുന്നു കലക്ടര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ സംസ്‌കാരം നടക്കുന്നതിനാല്‍ ബി ജെ പി പങ്കെടുക്കില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് മണിയിലേക്ക് മാറ്റിയത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ജില്ലയില്‍ നിരോധനജ്ഞ തുടരുകയാണ്. ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു.
അതിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഇന്ന് കേരളത്തിലെത്തുന്നുണ്ട്. കൊല്ലപ്പെട്ട ആര്‍ എസ് എസ് നേതാവ് രജ്ഞിത് ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കും. കേരള പോലീസിനോടും കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് തേടും.
അതിനിടെ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ കൊലപാതകത്തില്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ പിടഡിയിലായിട്ടുണ്ട്. ഇരുകൊലപാതകങ്ങളിലും കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണസംഘമാണ് ഇരു കേസുകളും അന്വേഷിക്കുന്നത്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ ഡി ജി പി വിജയ് സാഖറെയ്ക്കാണ് അന്വേഷണ ചുമതല.




