Connect with us

al moulidul akbar

അൽ മൗലിദുൽ അക്ബർ: മർകസ് പ്രവാചക പ്രകീർത്തന സംഗമം നാളെ

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്നേഹ പ്രഭാഷണം നടത്തും.

Published

|

Last Updated

കോഴിക്കോട് | മർകസ് അൽ മഹബ്ബ മീലാദ് കാമ്പയിനോടനുബന്ധിച്ച് വർഷംതോറും സംഘടിപ്പിക്കുന്ന അൽ മൗലിദുൽ അക്ബർ തിരുനബി പ്രകീർത്തന സംഗമം നാളെ നടക്കും. സുബ്ഹ് നിസ്‌കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന സംഗമം രാവിലെ 8.30ന് സമാപിക്കും. 2011 മുതൽ എല്ലാ റബീഉൽ അവ്വൽ ആദ്യ തിങ്കളാഴ്ചയും നടന്നുവരുന്ന അൽ മൗലിദുൽ അക്ബറിൽ സംബന്ധിക്കുന്നതിനായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് സ്നേഹജനങ്ങളാണ് മർകസിൽ സംഗമിക്കാറുള്ളത്.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്നേഹ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, സി മുഹമ്മദ്‌ ഫൈസി, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപള്ളി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രകീർത്തന സദസ്സിന് നേതൃത്വം നൽകും.

മസ്ജിദുൽ ഹാമിലി ഇമാം സൈനുൽ ആബിദ് സഖാഫിയും സംഘവും ബുർദ, മൗലിദുകൾ പാരായണം ചെയ്യും. മർകസ് ഔദ്യോഗിക യൂടൂബ് ചാനൽ വഴി പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്യും.