Connect with us

Kerala

എ കെ ജി സെന്റര്‍ ആക്രമണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

23 ദിവസമായിട്ടും പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.

Published

|

Last Updated

തിരുവനന്തപുരം | എ കെ ജി സെന്റര്‍ ആക്രമണക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി ജി പിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

23 ദിവസമായിട്ടും പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പ്രത്യേക പോലീസ് സംഘമാണ് കേസന്വേഷിച്ചിരുന്നത്. സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.

Latest