Eduline
എയിംസിൽ 207 ഒഴിവ്
ഈ മാസം 16 വരെ അപേക്ഷിക്കാം.
ഛത്തീസ്ഗഢിലെ റായ്പൂർ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 121 സീനിയർ റസിഡന്റ്(നോൺ അക്കാദമിക്) ഒഴിവ്. ഈ മാസം 16 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ
അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, സി ടി വി എസ്, ക്ലിനിക്കൽ ഹെമറ്റോളജി, കമ്മ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഡെന്റിസ്ട്രി (ഓറൽ ആൻഡ് മാക്‌സി ലോഫേഷ്യൽ സർജറി, പെഡോഡോണ്ടിക്‌സ്, കൺസർവേറ്റീവ് ഡെന്റിസ്ട്രി ആൻഡ് എൻഡോ ഡോണ്ടിക്‌സ്), ഡെർമറ്റോളജി, എൻഡോക്രൈ നോളജി, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മെഡിക്കൽ ഓങ്കോളജി, മൈക്രോബയോളജി, നിയോ നേറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി ആൻഡ് ലാബ് മെഡിസിൻ, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയേഷൻ ഓങ്കോളജി, റേഡിയോഡയഗ്‌നോസിസ്, സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബേങ്ക്, ട്രോമ ആൻഡ് എമർജൻസി, യൂറോളജി.
യോഗ്യത: എം ഡി/എം എസ്/ഡി എൻ ബി/ഡിപ്ലോമ. പ്രായപരിധി: 45. ശമ്പളം: 67,700. കൂടുതൽ വിവരങ്ങൾക്ക് www.aiimsraipur.edu.in
ഭട്ടിൻഡ
പഞ്ചാബിലെ ഭട്ടിൻഡ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 77 ഫാക്കൽറ്റി (ഗ്രൂപ്പ് എ) ഒഴിവ്. നേരിട്ടുള്ള നിയമനം. ഈ മാസം 21 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ
അനാട്ടമി, അനസ്തീസിയോളജി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, ഡന്റിസ്ട്രി, ഇ എൻ ടി, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, പീഡിയാട്രിക്സ് സർജറി, പീഡിയാട്രിക്‌സ്, ഫാർമകോളജി, പൾമനറി മെഡിസിൻ, റേഡിയോളജി, യൂറോളജി, പതോളജി, ഫിസിയോളജി, ന്യൂക്ലിയർ മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബേങ്ക്, കാർഡിയോളജി, ഡെർമറ്റോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, മെഡിക്കൽ ഓങ്കോളജി/ ഹെമറ്റോളജി, നിയനറ്റോളജി, ഒബ്സ് ആൻഡ് ഗൈനേ, ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ഫിസിയോളജി, റേഡിയോളജി, സർജിക്കൽ ഓങ്കോളജി, എമർജൻസി മെഡിസിൻ, സി എഫ് എം, എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസം, സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, ട്രോമ (സർജറി). വിവരങ്ങൾക്ക് www.aiimsbathinda.edu.in
നാഗ്പൂർ
മഹാരാഷ്ട്രയിലെ നാഗ്പൂർ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിൽ ഒമ്പത് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം.
തസ്തികകൾ
അസ്സിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട്, ചൈൽഡ് സൈക്കോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി, യുനാനി), മെഡിക്കൽ ഫിസിസിസ്റ്റ് (ന്യൂക്ലിയർ മെഡിസിൻ, റേഡിയോ തെറാപ്പി/റേഡിയേഷൻ ഓങ്കോളജി),ട്യൂട്ടർ/ ക്ലിനിക്കൽ ഇൻസ്ട്രക്ടർ. വിവരങ്ങൾക്ക് https://aiimnsagpur.edu.in
Content Highlights:
AIIMS Raipur, Bathinda, and Nagpur have announced vacancies for over 200 posts including Senior Resident, faculty, and medical officer positions. Qualified candidates with MD, MS, DNB, or relevant degrees can apply before the respective deadlines. Detailed info is available on official websites.



