Connect with us

Eduline

ഗേറ്റിന് ഡിജിലോക്കർ നിർബന്ധം

അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖകളും കൃത്യമായി പരിശോധിക്കാനാണ് പുതിയ നടപടി.

Published

|

Last Updated

ഗേറ്റ് 2027 അപേക്ഷകർക്ക് ഡിജിലോക്കർ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ഐ ഐ ടി മദ്രാസാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പായി ഉദ്യോഗാർഥികൾ തങ്ങളുടെ ഡിജിലോക്കർ അക്കൗണ്ട് സജീവമാക്കുകയും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും വേണം. അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖകളും കൃത്യമായി പരിശോധിക്കാനാണ് പുതിയ നടപടി.

ഗേറ്റ് ഓൺലൈൻ ആപ്ലിക്കേഷൻ പ്രോസസ്സിംഗ് സിസ്റ്റം വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അക്കൗണ്ടില്ലാത്തവർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് പുതിയ ഡിജിലോക്കർ അക്കൗണ്ട് ഉണ്ടാക്കേണ്ടതാണ്.

ഡിജിലോക്കർ അക്കൗണ്ട് ആരംഭിക്കുന്നതിനായി digilocker.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് “ലോഗിൻ/രജിസ്റ്റർ’ ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ആവശ്യമായ തിരിച്ചറിയൽ നമ്പറും നൽകിയ ശേഷം മൊബൈലിൽ ലഭിക്കുന്ന ഒടിപി അല്ലെങ്കിൽ സെക്യൂരിറ്റി പിൻ ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കാം.

അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം ലോഗിൻ ചെയ്ത് വ്യക്തിഗത വിവരങ്ങളും ഇഷ്യൂ ചെയ്ത സർട്ടിഫിക്കറ്റുകളും പരിശോധിച്ചുറപ്പിക്കാവുന്നതാണ്.

Content Highlights:
IIT Madras makes DigiLocker registration mandatory for GATE 2027 applicants. Candidates must activate and verify their DigiLocker account before filling the application on the GOAPS portal. New users can create an account using their registered mobile number at digilocker.gov.in.

---- facebook comment plugin here -----

Latest