Connect with us

Eduline

നീറ്റ് പി ജി ഈ മാസം 30ന്

പരീക്ഷക്കായി വിദ്യാർഥികൾക്ക് അനുവദിച്ചിരിക്കുന്ന നഗരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സിറ്റി ഇന്റിമേഷൻ സ്ലിപ്പിൽ അടങ്ങിയിരിക്കുന്നു.

Published

|

Last Updated

നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ ബി ഇ എം എസ്) നീറ്റ് പി ജി പരീക്ഷാ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി. വിദ്യാർഥികൾക്ക് അവരുടെ സിറ്റി സ്ലിപ്പ് ഔദ്യോഗിക വെബ്സൈറ്റായ natboard.edu.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പരീക്ഷക്കായി വിദ്യാർഥികൾക്ക് അനുവദിച്ചിരിക്കുന്ന നഗരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സിറ്റി ഇന്റിമേഷൻ സ്ലിപ്പിൽ അടങ്ങിയിരിക്കുന്നു.

ഈ മാസം 30ന് രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത മോഡിൽ പരീക്ഷ നടക്കും. 2026-27 വർഷത്തെ എം ഡി, എം എസ് അല്ലെങ്കിൽ പി ജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഒരു സംസ്ഥാന സർക്കാർ അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ കോളജ്/സർവകലാശാലയും പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ പാടില്ലെന്ന് എൻ ബി ഇ എം എസ് അറിയിച്ചു.

Content Highlights:
NBEMS has released the NEET PG exam city intimation slip on its official website. Candidates can check their allotted exam center location by logging into natboard.edu.in. The computer-based test will be conducted nationwide on August 30 for admission to MD, MS, and PG diploma courses.

---- facebook comment plugin here -----

Latest