Kerala
കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ്; മുന്‍ ഡയറക്ടര്‍ റെനീഷ് 100 പവന്‍ സ്വര്‍ണം വിറ്റെന്ന് കണ്ടെത്തല്‍
റെനീഷ് അടക്കം മൂന്ന് പ്രതികളും റിമാന്‍ഡില്‍ തുടരുകയാണ്.
കോഴിക്കോട്| കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ ഡയറക്ടര്‍ റെനീഷ് നിക്ഷേപമായി വാങ്ങിയ 100 പവന്‍ സ്വര്‍ണം വിറ്റെന്ന് കണ്ടെത്തല്‍. സ്വര്‍ണ നിക്ഷേപം വാങ്ങിയത് 18 ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു. ആദ്യം പണയം വെച്ച സ്വര്‍ണം പിന്നീട് വില്‍ക്കുകയായിരുന്നു. റെനീഷ് അടക്കം മൂന്ന് പ്രതികളും റിമാന്‍ഡില്‍ തുടരുകയാണ്.
ഒരു കുടുംബത്തിലെ പലരുടേതായി 100 പവന്‍ സ്വര്‍ണമാണ് നിക്ഷേപമായി സ്വീകരിച്ചത്. ഇത് സഹകരണ സംഘത്തിന്റെ അക്കൗണ്ടില്‍ എത്തിക്കാതെ റെനീഷ് മറ്റൊരു ബേങ്കിന്റെ അക്കൗണ്ടില്‍ എത്തിച്ച് പണയപ്പെടുത്തി. പിന്നീട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റി. അവിടെ നിന്നും ജ്വല്ലറിയില്‍ കൊണ്ടുപോയി വിറ്റെന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞ മാസമാണ് റെനീഷിനെ ഇടുക്കിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിനുശേഷം പോലീസ് കസ്റ്റഡിയില്‍ വിട്ടപ്പോള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് കോടി 18 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. ഇബ്രാഹിം ഹാജി എന്ന നിക്ഷേപകന്‍ തീ കൊളുത്തി ജീവനൊടുക്കിയതോടെയാണ് കടത്തനാട് ലേബര്‍ സൊസൈറ്റിയിലെ തട്ടിപ്പ് പുറത്തായത്.
Content Highlights:
Investigation into the Kadathanad Labour Society fraud revealed that former director Reneesh sold 100 sovereigns of deposited gold. The gold was pledged and later sold at a jewelry shop instead of crediting the society account. All three accused remain in remand while police probe continues.



