Connect with us

National

റാലി കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ തന്നെ; കോണ്‍ഗ്രസ്സിന് മറുപടിയുമായി എ എ പി

റാലി വ്യക്തികേന്ദ്രീകൃതമല്ലെന്ന് കോണ്‍ഗ്രസ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മഹാറാലി വ്യക്തികേന്ദ്രീകൃതമല്ലെന്ന കോണ്‍ഗ്രസ് നിലപാടിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ തന്നെയാണ് റാലിയെന്ന് എ എ പി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ജനവികാരം തിരിച്ചറിഞ്ഞാണ് പ്രക്ഷോഭമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, റാലിയെ പരിഹസിച്ച് ബി ജെ പി രംഗത്തെത്തി. കൊള്ളക്കാരുടെ സമ്മേളനം എന്ന പോസ്റ്റര്‍ പുറത്തിറക്കിയാണ് പരിഹാസം.

---- facebook comment plugin here -----

Latest