Connect with us

First Gear

ഇലക്ട്രിക് വാഹന മേഖലയിലേക്ക് ഇനി അദാനി ഗ്രൂപ്പും

വൈദ്യുതി വാഹനങ്ങള്‍ നിര്‍മിക്കാനായി 'അദാനി'യെന്ന പേരില്‍ ബ്രാന്‍ഡ് ഇതിനകം രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ രണ്ടാമത്തെ അതിസമ്പന്നനായ ഗൗതം അദാനി ഇലക്ട്രിക് വാഹനമേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. വൈദ്യുതി വാഹനങ്ങള്‍ നിര്‍മിക്കാനായി ‘അദാനി’യെന്ന പേരില്‍ ബ്രാന്‍ഡ് ഇതിനകം രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ബസ്സുകള്‍, ട്രക്കുകള്‍ എന്നിവയുടെ നിര്‍മാണം അദാനിയുടെ പദ്ധതിയിലുണ്ട്.

വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ക്കായി തുടക്കത്തില്‍ വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാറ്ററി നിര്‍മാണത്തോടൊപ്പം രാജ്യത്തുടനീളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും ഹരിത പദ്ധതികളുടെ ഭാഗമായി അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഗ്രീന്‍ ഹൈഡ്രജന്‍, കാര്‍ബണ്‍ രഹിത വൈദ്യുതി ഉത്പാദനം, സൗരോര്‍ജം തുടങ്ങിയവ ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായി അദാനി ഗ്രൂപ്പ് ഈയിടെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നപേരില്‍ പുതിയ സ്ഥാപനം ആരംഭിച്ചിരുന്നു.

 

Latest