Connect with us

Kerala

നടി സുബ്ബലക്ഷ്മി അന്തരിച്ചു

സംഗീതജ്ഞ കൂടിയായ സുബ്ബലക്ഷ്മി തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു.

Published

|

Last Updated

കൊച്ചി | മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സംഗീതജ്ഞ കൂടിയായ സുബ്ബലക്ഷ്മി തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു. 1951 ലാണ് ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി ഐ ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ വേഷമിട്ടു.

ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു. ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന വളയം, ഗന്ധര്‍വയാമം തുടങ്ങി അനവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു.

ജാക്ക് ഡാനിയേല്‍, റോക്ക് ആന്റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളില്‍ ഗാനവും ആലപിച്ചു.

ഭര്‍ത്താവ്: പരേതനായ കല്യാണകൃഷ്ണന്‍. നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍ ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്.

 

---- facebook comment plugin here -----

Latest