Connect with us

Kerala

അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ ആസിഡാക്രമണം;ഭര്‍ത്താവ് ഒളിവില്‍

ഭര്‍ത്താവ് സനലിന്റെ പീഡനം മൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് ഒരു മാസം മുന്‍പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്

Published

|

Last Updated

വയനാട് |  അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തി. പൊള്ളലേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം ഇന്ന് ഉച്ച്ക്ക് ഒരുമണിയോടെയാണ് സംഭവം.നിജതയും 12 വയസുകാരിയായ മകള്‍ അളകനന്ദയുമാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് സനലിന്റെ പീഡനം മൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് ഒരു മാസം മുന്‍പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. ഭര്‍ത്താവ് സനല്‍ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. സനല്‍ എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്‌

Latest