National
ഏജന്‍സികളുടെ ദുരുപയോഗം; 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചു
അറസ്റ്റുകള്‍ക്ക് മാര്‍ഗരേഖ വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ന്യൂഡല്‍ഹി| കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റുകള്‍ക്ക് മാര്‍ഗരേഖ വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവിശ്യം. ഏപ്രില്‍ അഞ്ചിന് സുപ്രീം കോടതി കേസ് പരിഗണിക്കും.
സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഏജന്‍സികള്‍ ബിജെപിയുടെ എതിരാളികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നാല്‍ നേതാക്കള്‍ക്കെതിരായ കേസുകള്‍ ഒഴിവാക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
എന്നാല്‍ ഈ ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. ഏജന്‍സികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണെന്ന് വ്യക്തമാക്കി.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ്, ഭാരത് രാഷ്ട്ര സമിതി, രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), നാഷണല്‍ കോണ്‍ഫറന്‍സ്, നാഷണലിസ്റ്റ് തുടങ്ങിയ പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

