Connect with us

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

സ്വന്തം കൃഷിയിടത്തില്‍ പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കണ്ണന്‍ കാട്ടാനക്കൂട്ടത്തിനു മുന്നില്‍പ്പെട്ടത്

Published

|

Last Updated

തൊടുപുഴ | ഇടുക്കി മൂന്നാറിനടുത്ത് ചിന്നക്കനാല്‍ ടാങ്ക്കുടിയില്‍ കാട്ടാനയാക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ടാങ്ക്കുടി സ്വദേശി കണ്ണന്‍ (47) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ ആനയിറങ്കല്‍ ജലാശയത്തിന് സമീപമുള്ള സ്വന്തം കൃഷിയിടത്തില്‍ പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കണ്ണന്‍ കാട്ടാനക്കൂട്ടത്തിനു മുന്നില്‍പ്പെട്ടത്. രാവിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ പ്രദേശത്തെ അന്‍പതോളം ആളുകള്‍ ശ്രമം നടത്തി വരുകയായിരുന്നു. ഇതിനിടയില്‍ കണ്ണന്‍ കാട്ടാനക്കൂട്ടത്തിന് നടുവില്‍പ്പെടുകയായിരുന്നു.

ആനയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ കണ്ണന്റെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന ചിലര്‍ എത്തിയെങ്കിലും ആനക്കൂട്ടത്തെ വേഗത്തില്‍ തുരത്താന്‍ കഴിഞ്ഞില്ല. ഒന്‍പത് പിടിയാനകള്‍ അടങ്ങുന്ന ആന ക്കൂട്ടമാണ് കണ്ണനെ ആക്രമിച്ചത്.ആനക്കൂട്ടം പിന്‍വാങ്ങിയ ശേഷമാണ് കണ്ണനെ റോഡില്‍ എത്തിക്കാന്‍ കഴിഞ്ഞത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ ശ്രീദേവി. മകള്‍: സെല്‍വി.

 

---- facebook comment plugin here -----

Latest