Connect with us

Kerala

കൊല്ലത്ത് ദേശീയപാതയ്ക്കായി എടുത്ത കുഴിയില്‍ വീണ് യുവാവിന് പരുക്ക്

എതിര്‍ ദിശയില്‍ നിന്നും വരുന്ന വാഹനം തട്ടാതിരിക്കാന്‍ റോഡിന്റെ ഒരു വശത്തേക്ക് ചേര്‍ത്തു നിര്‍ത്തിയപ്പോഴാണ് ഷംസുദ്ദീന്‍ കുഴിയിലേക്ക് വീണത്.

Published

|

Last Updated

കൊല്ലം | കൊല്ലം കൊട്ടിയത്ത് ദേശീയപാതയ്ക്കായി എടുത്ത കുഴിയില്‍ വീണ് യുവാവിന് പരുക്ക്. ബൈക്ക് യാത്രികനായ ഷംസുദ്ദീനാണ് പരുക്കേറ്റത്. ഉമയനെല്ലൂര്‍ സ്വദേശിയാണ് ഷംസുദ്ദീന്‍.

എതിര്‍ ദിശയില്‍ നിന്നും വരുന്ന വാഹനം തട്ടാതിരിക്കാന്‍ റോഡിന്റെ ഒരു വശത്തേക്ക് ചേര്‍ത്തു നിര്‍ത്തിയപ്പോഴാണ് ഷംസുദ്ദീന്‍ കുഴിയിലേക്ക് വീണത്.അപകടം നടന്ന ഭാഗത്ത് മതിയായ സുരക്ഷ ഒരുക്കാതെയാണ് ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

---- facebook comment plugin here -----

Latest