Connect with us

road accident

മദ്യപന്‍ ഓടിച്ച കാറിടിച്ച് യുവാവിന് ദാരുണ അന്ത്യം

പാറശ്ശാല സ്വദേശി സജികുമാര്‍ (22) ആണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം | പാറശ്ശാല പവതിയാന്‍വിളയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പാറശ്ശാല സ്വദേശി സജികുമാര്‍ (22) ആണ് മരിച്ചത്.
പൊന്‍വിള സ്വദേശി അമല്‍ ദേവ് മദ്യപിച്ചു വാഹനം ഓടിച്ചാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ചശേഷം സമീപത്തെ കടയില്‍ ഇടിച്ചു നിന്നു. അമല്‍ദേവിനു പരിക്കില്ല. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.

 

Latest