Kozhikode
വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു
ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കോഴിക്കോട് | നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു. കണ്ണാടിക്കൽ കടപ്പമണ്ണിൽതാഴം അഷ്ഫാഖിൻ്റെ മകൻ അൻഫാസ് (23) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം കോടഞ്ചേരി മുണ്ടൂരിനും നാരങ്ങത്തോടിനുമിടയിൽ കാട്ടിപ്പൊയിൽ ഭാഗത്ത് വെച്ചാണ് അപകടം. ഗുരുതര പരുക്കേറ്റ അൻഫാസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: റിസല. സഹോദരങ്ങൾ: അർഷാദ്, ഫാത്വിമ നിഹാല.
സഹയാത്രികൻ ചികിത്സയിൽ കഴിയുകയാണ്.







