Connect with us

Kerala

കോട്ടയത്ത് നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി അടിയില്‍ പെട്ടു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജോലിയിലുണ്ടായിരുന്ന നാലുപേരില്‍ മൂന്നുപേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞു.

Published

|

Last Updated

കോട്ടയം | കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് അതിഥി സംസ്ഥാന തൊഴിലാളി അടിയില്‍പ്പെട്ടു. ബംഗാള്‍ സ്വദേശിയായ സുഷാന്താണ് മണ്ണിനടിയില്‍ പെട്ടത്. കഴുത്തറ്റം മൂടിയ നിലയിലാണ് ഇയാള്‍. ജോലിയിലുണ്ടായിരുന്ന നാലുപേരില്‍ മൂന്നുപേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞു.

സ്വകാര്യ പുരയിടത്തില്‍ മതില്‍ കെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. രാവിലെ ഒമ്പത് മണിക്കു ശേഷമാണ് മണ്ണിടിഞ്ഞത്.

മണ്ണിനടിയില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

 

 

Latest