Connect with us

Kerala

വയനാട്ടിലെ മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ പിടികൂടി

മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടുകിണറിലാണ് കടുവയെ കണ്ടെത്തിയത്.

Published

|

Last Updated

കല്‍പ്പറ്റ | വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെത്തിച്ചു. കിണറിലെ പടവുകളില്‍ നിന്ന കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വലയിലാക്കിയാണ് പുറത്തെത്തിച്ചത്. പുറത്തെത്തിച്ച കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി.

മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടുകിണറിലാണ് കടുവയെ കണ്ടെത്തിയത്. പ്രവര്‍ത്തനരഹിതമായ മോട്ടോര്‍ പരിശോധിക്കാനായി നോക്കിയപ്പോഴാണ് കടുവയെ കണ്ടത്.

 

Latest