Connect with us

First Gear

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ചെറിയ ഇലക്ട്രിക് പതിപ്പ് വരുന്നു

2027ലാണ് വാഹനം പുറത്തിറക്കുക എന്നാണ് വിവരം

Published

|

Last Updated

ന്യൂഡല്‍ഹി| ലാന്‍ഡ് റോവറിന്റെ  ഒരു ചെറിയ ഇലക്ട്രിക് പതിപ്പ് എത്തുന്നതായി റിപ്പോര്‍ട്ട്. ബേബി ഡിഫന്‍ഡര്‍ എന്ന് വിളിക്കപ്പെടുന്ന ഇത്ജെഎല്‍ആറിന്റെ ഇലക്ട്രിക് മോഡുലാര്‍ ആര്‍കിടെക്ചര്‍ പ്ലാറ്റ്ഫോമിലാണ്  നിര്‍മ്മിക്കുന്നത്. വരാനിരിക്കുന്ന റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ വെലാര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് എന്നിവയ്ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കും.

2027ലാണ് വാഹനം പുറത്തിറക്കുക എന്നാണ് വിവരം.ഡിഫന്‍ഡര്‍ സ്പോര്‍ട് എന്ന പേരിലായിരിക്കും വാഹനം വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 15 അടി നീളവും 6.5 അടി വീതിയുമായിരിക്കും ചെറിയ ഡിഫന്‍ഡറിനുണ്ടാവുക.

നിലവിലെ മോഡല്‍ 2020ലാണ് അവതരിപ്പിച്ചത്. വരാനിരിക്കുന്ന ഇവിഡിഫെന്‍ഡറും അതിന്റെ മുന്‍ഗാമിയെ പിന്തുടരും. ചെറുതും ചെലവു കുറഞ്ഞതുമായ ഇവി ഡിഫന്‍ഡര്‍ വന്‍ വിജയമാകാനാണ് സാധ്യത. വിപണിയിലുള്ള ഡിഫന്‍ഡറിന്റെ പുതിയ പതിപ്പ് 2026ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.