Kerala
കൂടരിഞ്ഞിയില്‍ പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചു കയറി; മൂന്ന് പേര്‍ മരിച്ചു
അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു
കോഴിക്കോട് | കൂടരിഞ്ഞി കുളിരാമുട്ടിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. കുളിരാമുട്ടി സ്വദേശി സുന്ദരന്‍(62), കമുകിന്‍ തോട്ടത്തില്‍ ജോണ്‍ (62), എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം. പൂവാറന്‍തോട് ഭാഗത്തു നിന്നും വരികയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കടയുടെ ഒരു ഭാഗം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. കടയില്‍ സാധനം വാങ്ങാനെത്തിയവര്‍ക്കും പിക്കപ്പില്‍ ഉണ്ടായിരുന്നവര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







