Connect with us

byke accident

കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു; ഒമ്പത് പേര്‍ക്ക് പരിക്ക്

ഭിന്നശേഷിക്കാരനായ തമിഴ്നാട് കൊടമംഗലം സ്വദേശി പരശുരാമന്‍ (60) ആണ് മരിച്ചത്

Published

|

Last Updated

കൊല്ലം | ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ജോനകപ്പുറത്ത് ഉണ്ടായ അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. മദ്യപിച്ച് ബൈക്ക് ഓടിച്ച പള്ളിത്തോട്ടം സ്വദേശി സിബിന്‍ കസ്റ്റഡിയില്‍.

ഭിന്നശേഷിക്കാരനായ തമിഴ്നാട് കൊടമംഗലം സ്വദേശി പരശുരാമന്‍ (60) ആണ് മരിച്ചത്. മൂന്നാംകരയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. മദ്യ ലഹരിയില്‍ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഹാര്‍ബര്‍ റോഡില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു.

പരിക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്. അപകടത്തില്‍ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് മരണത്തിനു കാരണമായത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബൈക്ക് ഓടിച്ച സിബിനും പരിക്കേറ്റു.

 

Latest