Kerala
ഗ്യാസ് സ്റ്റൗവില്‍ കുടുങ്ങിയ പൂച്ചകുട്ടിയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി
വീട്ടുകാര്‍ പൂച്ചക്കുട്ടിയെ രക്ഷപ്പെട്ടാല്‍ ശ്രമിച്ച എങ്കിലും അതിന് സാധിച്ചില്ല.

പന്തളം| സ്റ്റൗവില്‍ വെച്ചിരുന്ന വറുത്ത മീന്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗ്യാസ് സ്റ്റൗവില്‍ കുടുങ്ങിയ പൂച്ചകുട്ടിയെ അഗ്‌നിശമന സേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തി. പന്തളം ചേരിക്കല്‍ ഷിനാസ് മന്‍സില്‍ ഷീനാസിന്റ വീട്ടിലെ പൂച്ചക്കുട്ടിയുടെ തലയാണ് വെള്ളിയാഴ്ച ഗ്യാസ് സ്റ്റൗവിന്റെ ദ്വാരത്തില്‍ കുടുങ്ങിയത്.
വീട്ടുകാര്‍ പൂച്ചക്കുട്ടിയെ രക്ഷപ്പെട്ടാല്‍ ശ്രമിച്ച എങ്കിലും അതിന് സാധിച്ചില്ല. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വേണുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജീ ഖാന്‍ യൂസഫ്, റെസ്‌ക്യൂ ഓഫീസര്‍മാരായ പ്രദീപ്, രഞ്ജിത്ത്, സന്തോഷ് ജോര്‍ജ്, പ്രകാശ് എന്നിവരെത്തി ഗ്യാസ് സ്റ്റൗ കട്ട് ചെയ്ത് പൂച്ചയെ രക്ഷപ്പെടുത്തുകയായിരുന്നു.