Connect with us

child death

കൊറ്റംകുളങ്ങര ചമയ വിളക്കിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസ്സുകാരി മരിച്ചു

രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്

Published

|

Last Updated

കൊല്ലം | ക്ഷേത്ര ഉത്സവത്തിനിടെ തിരക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരി മരിച്ചു. ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം.

ചവറ വടക്കും ഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലും വണ്ടിക്കുതിരയുടെ നിയന്ത്രണം വിട്ടു. അതിനിടെ കുടുംബത്തോടൊപ്പമുണ്ടായിരുന്ന കുഞ്ഞ് കൈവിട്ടുപോവുകയായിരുന്നു. കുതിര കുട്ടിയുടെ ദേഹത്തുകൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

 

Latest