Connect with us

road accident

സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവര്‍ മരിച്ചത്

Published

|

Last Updated

കോഴിക്കോട് | വേങ്ങേരിയില്‍ സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശികളായ ഷൈജു (43), ഭാര്യ ജീമ (38)എന്നിവര്‍ മരിച്ചത്. രണ്ട് ബസുകള്‍ ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ദമ്പതിമാരെ ഉടന്‍തന്നെ സ്വകാര്യ ആശു പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ മരണം സംഭവിച്ചു.

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകട മുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ദമ്പതിമാര്‍. മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ചുവീഴ്ത്തി മുന്‍പി ലുണ്ടായിരുന്ന സ്വകാര്യബസിന്റെ പിറകിലിടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ അഞ്ച് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടി.

അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസിലെ ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തിന്റെ ഭീകരത ഈദൃശ്യങ്ങളില്‍ വ്യക്തമാണ്. തൊട്ടുപിറകില്‍ ബസ് വരുന്നത് കണ്ട് ജീമ തിരിഞ്ഞുനോക്കുമ്പോഴേക്കു പിന്നാലെ ബസ് ഇടിച്ചുകയറുന്നതാണു ദൃശ്യങ്ങളിലുള്ളത്.

കോഴിക്കോട് ഡി ഡി ഓഫീസിലെ പ്യൂണ്‍ ആയ ഷൈജു തന്റെ ചികിത്സക്കായി ഡോക്ടറെ കാണാന്‍ ഭാര്യയോടൊപ്പം പോവുകയായിരുന്നു.

Latest