Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് നാലാം ദിവസം വര്‍ധിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന.കഴിഞ്ഞ മൂന്ന് ദിവസമായി  സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് നാലാം ദിവസം വര്‍ധിച്ചത്. ഗ്രാമിന് 4645 രൂപയും പവന് 37160 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണ നിരക്ക്.

ഇന്ന് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4655 രൂപയിലെത്തി. പവന് 80രൂപ കൂടി വിപണിവില 37,240 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ നേരിയ വര്‍ധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.

 

Latest