Connect with us

Kerala

'അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം'; വി മുരളീധരനെ പ്രശംസിച്ച വഹാബിനെ തള്ളി കെ മുരളീധരന്‍

'പരസ്യമായി പിണറായിക്കെതിരെ പറയുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുന്നയാളാണ് വി മുരളീധരന്‍.'

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ പ്രശംസിച്ചു കൊണ്ടുള്ള അബ്ദുല്‍ വഹാബ് എം പിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് കെ മുരളീധരന്‍. വഹാബ് പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. പരസ്യമായി പിണറായിക്കെതിരെ പറയുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുന്നയാളാണ് വി മുരളീധരനെന്നും കെ മുരളീധരന്‍ പറഞ്ഞു.

വി മുരളീധരന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായാണ് ലീഗ് എം പി. പി വി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ പ്രസ്താവിച്ചിരുന്നത്. കേരളത്തിന്റെ ഡല്‍ഹിയിലെ ബ്രാന്‍ഡ് അംബാസഡറാണ് മുരളീധരന്‍. മുരളീധരന്റെ കേരളത്തിനെതിരായ പരാമര്‍ശങ്ങളില്‍ വാസ്തവമുണ്ടെന്നും അബ്ദുല്‍ വഹാബ് വ്യക്തമാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest