Connect with us

Kozhikode

'ഹെല്‍ത്തി റമസാന്‍': സായാഹ്ന മെഡിക്കല്‍ ക്യാമ്പുമായി മര്‍കസ് യുനാനി ഹോസ്പിറ്റല്‍

നോമ്പ് കാലത്ത് ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് സമഗ്ര പരിശോധന നല്‍കുകയും സമ്പൂര്‍ണ ജീവിതശൈലി നിര്‍ദേശിക്കുകയും ചെയ്യുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

Published

|

Last Updated

കാരന്തൂര്‍ |  വിശുദ്ധ റമസാന്‍ മാസത്തില്‍ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കി സായാഹ്ന മെഡിക്കല്‍ ക്യാമ്പുമായി മര്‍കസ് യുനാനി ഹോസ്പിറ്റല്‍. നോമ്പ് കാലത്ത് ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് സമഗ്ര പരിശോധന നല്‍കുകയും സമ്പൂര്‍ണ ജീവിതശൈലി നിര്‍ദേശിക്കുകയും ചെയ്യുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

വൈകുന്നേരം 3 മുതല്‍ രാത്രി 8 വരെ കാരന്തൂരിലെ ആശുപത്രിയില്‍ നടക്കുന്ന ക്യാമ്പ് നോമ്പ് തുറക്കാന്‍ എത്തുന്ന വിശ്വാസികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ സേവനം ലഭ്യമാകും. വ്രത കാലത്ത് സാധാരണ കണ്ടുവരുന്ന സന്ധിവേദന, മുട്ട്-നടുവേദന, ദഹന പ്രശ്‌നങ്ങള്‍ (ഗ്യാസ്, അസിഡിറ്റി), ക്ഷീണം, നിര്‍ജലീകരണം, അലര്‍ജി, ആസ്ത്മ, സ്‌കിന്‍ പ്രശ്‌നങ്ങള്‍, പൊണ്ണത്തടി തുടങ്ങിയവക്ക് വിദഗ്ധ യുനാനി ഡോക്ടര്‍മാരുടെ പരിശോധനയും ചികിത്സയും ക്യാമ്പില്‍ ലഭ്യമാവും. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രത്യേകം പരിഗണന നല്‍കും. അതോടൊപ്പം, റമസാനിലെ ശരിയായ ഭക്ഷണക്രമം, നിത്യരോഗികളുടെ സുരക്ഷിത നോമ്പ് എന്നീ വിഷയങ്ങളില്‍ വ്യക്തിഗത മെഡിക്കല്‍ കൗണ്‍സലിംഗും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 95622 13535.

 

Latest