Connect with us

Kerala

31ാമത് കേരള സാഹിത്യോത്സവ് മഞ്ചേരിയില്‍ ; സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി പ്രഖ്യാപനം നടത്തി

31ാമത് കേരള സാഹിത്യോത്സവ് ആഗസ്ത് 26 മുതല്‍ സെപ്റ്റംബര്‍ 1 വരെ മഞ്ചേരിയില്‍ നടക്കും

Published

|

Last Updated

മഞ്ചേരി | 31ാമത് കേരള സാഹിത്യോത്സവ് ആഗസ്ത് 26 മുതല്‍ സെപ്റ്റംബര്‍ 1 വരെ മഞ്ചേരിയില്‍ നടക്കും. മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജനാധിപത്യ സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.

വളര്‍ന്നുവരുന്ന തലമുറയില്‍ കൃത്യമായ രാഷ്ട്രീയ ബോധം വളര്‍ത്തുന്നതില്‍ സാഹിത്യോത്സവുകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.

എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് ഫിര്‍ദൗസ് സഖാഫി അധ്യക്ഷനായി. ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ബഹുസ്വരതയോടൊപ്പം നില്‍ക്കുന്നവരാണെന്നും ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ സ്വതന്ത്ര ഇന്ത്യയെ വംശീയ ഉപാസകര്‍ക്ക് പാടെ വിഴുങ്ങാന്‍ സാധ്യമല്ലെന്നും മുഖ്യാതിഥിയായ എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

എസ് എസ് എഫ് ദേശീയ സെക്രട്ടറി ശരീഫ് നിസാമി, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, എസ് വൈ എസ് ജില്ല ജന. സെക്രട്ടറി സി കെ ഷക്കീര്‍ അരിമ്പ്ര എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിര്‍ നെരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

Latest