Connect with us

bus accident

അടൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരുക്ക്

കെ എസ് ആര്‍ ടി സി ബസ് ലോറിയിലേക്ക് ഇടിച്ച്കയറുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട | അടൂര്‍ ഏനാത്ത് പുതുശ്ശേരിയില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരുക്ക്. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിര്‍ ദിശയിലെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം. ബസ് ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. നിയന്ത്രണംവിട്ട ബസ് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അഗ്‌നിശമന സേനയെത്തിയാണ് ബസിന്റെ ഡ്രൈവറെയും മുന്‍ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. പരുക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Latest