Connect with us

First Gear

ആഢംബര ഇലക്ട്രിക് കാര്‍ നിരയിലേക്ക് ഔഡി ഇട്രോണും; വില 99.99 ലക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് ഔഡി ഇട്രോണ്‍ എത്തി. മോഡലിന്റെ പ്രാരംഭ മോഡലായ ഇട്രോണ്‍ 50യ്ക്ക് 99.99 ലക്ഷം രൂപയും ഇട്രോണ്‍ 55, ഇട്രോണ്‍ സ്‌പോര്‍ട്ബാക്ക് 55 എന്നിവയ്ക്ക് യഥാക്രമം 1.16 കോടി രൂപയും 1.17 കോടി രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ മാസം കാറുകള്‍ക്കായുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. വില്‍പന ഉടന്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ഇട്രോണ്‍ 50 വേരിയന്റിന് 71 കിലോവാട്ട് ബാറ്ററിയാണ് തുടിപ്പേകുന്നത്. ഇട്രോണ്‍ 55, ഇട്രോണ്‍ സ്‌പോര്‍ട്ബാക്ക് 55 എന്നിവ 95 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇ ട്രോണിന്റെ മൂന്ന് മോഡലുകളും 408 ബി എച്ച് പി കരുത്തില്‍ 664 എന്‍എം ടോര്‍ക്ക് ആണ് ഉത്പാദിപ്പിക്കുന്നത്. പ്രോഗ്രസീവ് സ്റ്റിയറിംഗ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഇലക്ട്രിക് ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയും ഔഡിയുടെ ഇലക്ട്രിക് എസ്യുവികളുടെ പ്രത്യേകതകളാണ്.

ഇട്രോണ്‍ 55, ഇട്രോണ്‍ സ്‌പോര്‍ട്ബാക്ക് 55 എന്നിവ 359 മുതല്‍ 484 കിലോമീറ്റര്‍ വരെ ശ്രേണിയാണ് നല്‍കുന്നത്. ഇട്രോണ്‍ 50 വേരിയന്റ് 264 കിലോമീറ്ററിനും 379 കിലോമീറ്ററിനും ഇടയില്‍ ശ്രേണി വാഗ്ദാനം ചെയ്യുന്നുണ്ട്. 11 കിലോവാട്ട് എസി ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ഇട്രോണ്‍, ഇട്രോണ്‍ സ്‌പോര്‍ട്ബാക്ക് എന്നില ഏകദേശം 8.5 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്നതാണ്.

കാറിന്റെ മുന്‍ഭാഗത്ത് വലിയ സില്‍വര്‍ ഗ്രില്ലുണ്ട്. മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഇവിയുടെ ഇരുവശത്തും ചാര്‍ജിംഗ് പോയിന്റുകള്‍, ഡിജിറ്റല്‍ മാട്രിക്‌സ് എല്‍ ഇ ഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ ഇ ഡി സ്ട്രിപ്പുള്ള എല്‍ ഇ ഡി പിന്‍ ലൈറ്റുകള്‍, സോഫ്റ്റ് ഡോര്‍ ക്ലോസിംഗ്, 20 ഇഞ്ച് അലോയ് വീലുകള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ എന്നിവയും ഔഡി ഇട്രോണ്‍ മോഡലുകളുടെ സവിശേഷതകളാണ്.

10.1 ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്അപ്പ് ഡിസ്‌പ്ലേ, ആംബിയന്റ് ആന്‍ഡ് കോണ്ടൂര്‍ ലൈറ്റിംഗ്, 16 സ്പീക്കറുകളുള്ള ബി ആന്റ് ഒ സൗണ്ട് സിസ്റ്റം, എയര്‍ ക്വാളിറ്റി പാക്കേജ് തുടങ്ങിയവയെല്ലാം ഇലക്ട്രിക് എസ് യു വിയുടെ ഉള്‍വശത്തെ പ്രത്യേകതകളാണ്.

Latest