Connect with us

National

കോടിപതിയായ ശിവസേന നേതാവ് വൈദ്യുതി മോഷ്ടിച്ചുവെന്ന് പരാതി; പോലീസ് ഇടപെട്ടതോടെ പിഴയടക്കം ഒടുക്കി

Published

|

Last Updated

പൂനെ | വൈദ്യുതി മോഷണം നടത്തിയെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ശിവസേന നേതാവിനെതിരെ കേസ്. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് പരാതിക്കാര്‍. കല്യാണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനും എട്ട് കോടി രൂപ വിലമതിക്കുന്ന ആഡംബര കാറിന്റെ ഉടമയുമായ സഞ്ജയ് ഗെയ്ക്വാദിനെതിരെയാണ് കല്യാണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

കിഴക്കന്‍ കല്യാണില്‍ പണി നടക്കുന്ന സൈറ്റിലേക്കുള്ള ആവശ്യത്തിനായി ഇയാള്‍ 35,000 രൂപയുടെ വൈദ്യുതി മോഷണം നടത്തി എന്നാണ് പരാതി. 34,840 രൂപയുടെ വൈദ്യുതി ചാര്‍ജും 15,000 രൂപ പിഴയും ചുമത്തി മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ഇയാള്‍ക്ക് ബില്‍ അയച്ചെങ്കിലും ഇയാള്‍ അവഗണിച്ചു. തുടര്‍ന്നാണ് കമ്പനി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതിന് പിന്നാലെ ഈ മാസം 12ന് സഞ്ജയ് തുക അടച്ചു.

അതേസമയം, പരാതി വ്യാജമാണെന്നും താന്‍ വൈദ്യുതി മോഷണം നടത്തിയില്ലെന്നുമാണ് ശിവസേന നേതാവ് കൂടിയായ സഞ്ജയ് പറയുന്നത്.

Latest