Connect with us

National

വിനയ് പ്രകാശ്; ഇന്ത്യയിലെ ട്വിറ്റര്‍ പരാതി പരിഹാര ഓഫീസര്‍

Published

|

Last Updated

ന്യൂഡല്‍ഹി | മൈക്രോബ്ലോഗിങ് സൈറ്റ് ട്വിറ്റര്‍ ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി വിനയ് പ്രകാശിനെ നിയമിച്ചു. വെബ്സൈറ്റിലൂടെയാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോര്‍ട്ട് തയാറാക്കണമെന്നും പരാതികളില്‍ എടുത്ത നടപടികള്‍ അറിയിക്കണമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചെയ്യേണ്ട ഉത്തരവാദിത്തം പരാതി പരിഹാര ഓഫീസര്‍ക്കാണ്.

ഇന്ത്യയില്‍ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് എട്ട് ആഴ്ച സമയം വേണമെന്ന് ട്വിറ്റര്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജൂലൈ 11നുള്ളില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ട്വിറ്റര്‍ കോടതിയെ അറിയിച്ചിരുന്നു.

Latest