Alappuzha
ഹരിപ്പാട്ടെ പ്രചാരണത്തിനിടെ കരഞ്ഞ് ചെന്നിത്തല
ആലപ്പുഴ | ഹരിപ്പാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിങ്ങിപ്പൊട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്‍വെന്‍ഷന്‍ വേദിയില്‍ പ്രസംഗത്തിനിടെയാണ് അദ്ദേഹം ഹരിപ്പാട്ടുകാരുടെ തന്നോടുള്ള സ്നേഹം പറഞ്ഞ് കരഞ്ഞത്.
ഒരുഘട്ടത്തില്‍ നേമത്ത് മത്സരിക്കണമെന്ന് അഭിപ്രായം വന്നപ്പോള്‍ ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിച്ചാല്‍ മതിയെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞു. ഈ നാടും ജനങ്ങളും എന്നും പ്രിയപ്പെട്ടതാണ്. ഹരിപ്പാട് തന്റെ അമ്മയെ പോലെയാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്. ഒരമ്മ മകനെ എങ്ങനെ സ്‌നേഹിക്കുന്നു എന്നത് പോലെ തന്നെയാണ് ഈ നാട് എന്നെ സ്‌നേഹിച്ചത്.
1982ല്‍ തന്റെ 26-ാം വയസിലാണ് ആദ്യമായി ചെന്നിത്തല നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.







