Connect with us

Kerala

'നാല് വോട്ടിന് വേണ്ടി വര്‍ഗീയ ശക്തികളുമായി സമരസപ്പെടുന്ന അല്‍പ്പത്തം ഞങ്ങള്‍ക്കില്ല'; കോന്നി സി പി എം- ബി ജെ പി 'ഡീല്‍' ചിരിച്ചുതള്ളി പിണറായി

Published

|

Last Updated

കണ്ണൂര്‍ | നാല് വോട്ടിന് വേണ്ടി വര്‍ഗീയ ശക്തികളുമായി സമരസപ്പെടുന്ന അല്‍പ്പത്തം ഞങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിജയിപ്പിക്കാന്‍ സി പി എം- ബി ജെ പി ഡീലുണ്ടെന്ന ആര്‍ എസ് എസ് നേതാവ് ആര്‍ ബാലശങ്കറിന്റെ ആരോപണത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഈ ചോദ്യത്തെ പൊട്ടിച്ചിരിയോടെയായിരുന്നു പിണറായി എതിരേറ്റത്. കോന്നിയില്‍ കഴിഞ്ഞ തവണ കെ സുരേന്ദ്രനാണ് മത്സരിച്ചതെന്നും എന്നാല്‍ ആരാണ് വിജയിച്ചതെന്നും പിണറായി ചോദിച്ചു. കോന്നി ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിച്ചത് സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ചെങ്ങന്നൂരിലും ബി ജെ പിയുടെ മുന്‍ അധ്യക്ഷന്‍ മത്സരിച്ചു. അവിടെയും ആരാണ് വിജയിച്ചതെന്നും പിണറായി ചോദിച്ചു. ഇങ്ങനെ വിടുവായിത്തം പറയുന്നയാളാണ് ആര്‍ ബാലശങ്കറെന്ന് കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.

---- facebook comment plugin here -----

Latest