Sports
റയലിന് തകര്‍പ്പന്‍ ജയം
മാഡ്രിഡ്: ബാഴ്‌സലോണയോടേറ്റ നാണംകെട്ട തോല്‍വി മറന്നുകളിച്ച റയല്‍ മാഡിഡിന് സ്പാനിഷ് ലാലിഗയില്‍ തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളിന് ഐബറിനെയാണ് റയല്‍ പരാജയപ്പെടുത്തിയത്. 43ാം മിനുട്ടില്‍ ഗാരത് ബെയ്ല്‍, 82ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് ഗോളടിച്ചത്. പെനാല്‍റ്റിയിലൂടെയിരുന്നു റൊണാള്‍ഡോയുടെ ഗോള്‍.
വിജയക്കുതിപ്പില്‍ ബയേണ്‍
ബെര്‍ലിന്‍: ബുണ്ടസ്‌ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് വിജയക്കുതിപ്പ് തുടരുന്നു. ഇത്തവണ അവര്‍ ഹെര്‍ത്ത ബെര്‍ലിനെയാണ് കീഴടക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം. സീസണില്‍ പതിനാല് മത്സരങ്ങളില്‍ നിന്ന് പതിമൂന്നാമത്തെ ജയമാണ് പെപ് ഗാര്‍ഡിയോളയുടെ ടീം സ്വന്തമാക്കിയത്. ഒരു മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. 34ാം മിനുട്ടില്‍ തോമസ് മുള്ളര്‍, 41ാം മിനുട്ടില്‍ കിംഗ്‌സ്‌ലി കോമന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. മുള്ളറിന്റെ സീസണിലെ പതിമൂന്നാം ഗോളായിരുന്നു ഇത്. ജയത്തോടെ ബയേണ്‍ രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെക്കാള്‍ ബഹുദൂരം മുന്നിലെത്തി. ബയേണിന് 40 ഉം ഡോര്‍ട്ട്മുണ്ടിന് 29 പോയിന്റുമാണുള്ളത്.