Kerala
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് കേന്ദ്രം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങളും നടപ്പിലാക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചതായി ബിജെപി-വിഎച്ച്പി നേതാക്കള്‍ അറിയിച്ചു. ഡല്‍ഹിയില്‍ മന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.
---- facebook comment plugin here -----