Ongoing News
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനമായി
ന്യൂഡല്‍ഹി: പശ്ചിമഘട്ടസംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കി. കരട് നിയമമന്ത്രാലയത്തിന്റെ പരിഗണനക്കുവിട്ടു. കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ചതായാണ് വിവരം. തെരെഞ്ഞെടുപ്പ് വിജ്ഞാപനം ഈയാഴ്ച തന്നെ വരാന്‍ സാധ്യതയുള്ളതുകൊണ്ട് വിജ്ഞാപനം പെട്ടെന്ന് തന്നെ പുറത്തിറക്കാനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ശ്രമിക്കുന്നത്. നിയമമന്ത്രാലയത്തിന്റെ കൂടി റിപ്പോര്‍ട്ട് കിട്ടിയശേഷം അന്തിമ റിപ്പോര്‍ട്ട് ഇറക്കും.
പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച 123 വില്ലേജുകളില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയായിരിക്കും വിജ്ഞാപനം പുറത്തിറക്കുക.
---- facebook comment plugin here -----