Kerala
ഷൂക്കൂര്‍ വധക്കേസ് സി ബി ഐക്ക് വിട്ടതിന്റെ കാരണം വ്യക്തമാക്കണം: ഹൈക്കോടതി

കൊച്ചി: ഷൂക്കൂര്‍ വധക്കേസിന്റെ അന്വേഷണം സി ബി ഐക്ക് വിടാനുണ്ടായ കാരണങ്ങള്‍ വിശദമാക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം. അന്വേഷണം സി ബി ഐക്ക് വിട്ടതിനെതിരെ ടി വി രാജേഷ് എം എല്‍ എ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.
മതിയായ കാരണങ്ങളില്ലാതെ കേസ് സി ബി ഐക്ക് വിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസവും കേസ് സി ബി ഐക്ക് വിട്ട നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. (Read: ഷൂക്കൂര്‍ വധക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതി വിമര്‍ശം) ഷൂക്കൂറിന്റെ മാതാവിനെ തൃപ്തിപ്പെടുത്താനാണോ കേസ് സി ബിഐക്ക് വിടുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.
---- facebook comment plugin here -----