Kerala
ഷുക്കൂര്‍ വധക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതി വിമര്‍ശം

കൊച്ചി: ഷൂക്കൂര്‍ വധക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് സി ബി ഐക്ക് വിടാനുള്ള സര്‍ക്കാറിന്റെ തീരുമാനം ഷൂക്കൂറിന്റെ മാതാവിനെ തൃപ്തിപ്പെടുത്താനാണോ എന്ന് കോടതി ചോദിച്ചു. ആരുടെ താത്പര്യത്തിനാണ് കേസ് സി ബി ഐക്ക് വിടുന്നതെന്ന് ചോദിച്ച കോടതി രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ എല്ലാ കേസും സി ബി ഐക്ക് വിടുമോ എന്നും ആരാഞ്ഞു.
പോലീസ് അന്വേഷണം തൃപ്തികരമാണെങ്കില്‍ എന്തിനാണ് സി ബി ഐ അന്വേഷണം. പ്രതികളുടെ സ്വാധീനത്തിന് പോലീസ് വഴങ്ങുന്ന രീതി ശരിയല്ല. കേസില്‍ സി പി എം ഇടപെട്ടെങ്കില്‍ പിന്നെ സര്‍ക്കാര്‍ എന്തിനാണെന്നും കോടതി ചോദിച്ചു.
---- facebook comment plugin here -----