National
നരേന്ദ്ര മോഡി: ബി ജെ പിയുടെ നിര്‍ണായക യോഗം ഇന്ന്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള ബി ജെ പിയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. ന്യൂഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ആര്‍ എസ് എസ്, ബി ജെ പി നേതാക്കള്‍ക്ക് പുറമെ വി എച്ച് പിയുടെയും മ്റ്റു സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കളും പങ്കെടുക്കും.
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച അഡ്വാനി, സുഷമ സ്വരാജ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനായിരിക്കും ഇന്നത്തെ യോഗത്തില്‍ നേതൃത്വം ശ്രമിക്കുക. ഇവരുമായി ആര്‍ എസ് എസ് മേധാവി മോഹന്‍ഭാഗവത് കഴിഞ്ഞ ദിവസം അനുനയ ചര്‍ച്ച നടത്തിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജന്‍ഡ മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.
---- facebook comment plugin here -----