International
സ്വവര്‍ഗ വിവാഹത്തിനുള്ള സ്‌റ്റേ അമേരിക്കന്‍ കോടതി നീക്കി
കാലിഫോര്‍ണിയ: അമേരിക്കയില്‍ സ്വവര്‍ഗ രതിക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്‌റ്റേ അപ്പീല്‍ കോടതി നീക്കി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒന്‍പതാം സര്‍ക്യൂട്ട് കോടതിയാണ് സ്‌റ്റേ നീക്കിയത്. ഇതിനെതിരെ അമേരിക്കയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട. 2008ല്‍ സുപ്രീം കോടതി സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയിരുന്നു. ഇതിനെതിരെ നിലപാട് സ്വീകരിച്ച ഭരണകൂടം വോട്ടെടുപ്പിലൂടെ വിധീ സ്‌റ്റേ ചെയ്യുകയായിരുന്നു.
അതിനിടെ, സ്‌റ്റേ നീക്കിയതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സ്വവര്‍ഗ വിവാഹവും നടന്നു. സാന്‍ഫ്രാന്‍സിസ്‌കോ ഹാളില്‍ നടന്ന ചടങ്ങില്‍ ക്രിസ്‌പെരി എന്ന 48കാരിയും സാന്‍ഡി സ്റ്റിയര്‍ എന്ന അമ്പതുകാരിയും തമ്മിലാണ് വിവാഹിതരായത്. 2008ല്‍ സ്വവര്‍ഗ വിവാഹം നിരോധിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ വിവാഹം നടക്കുന്നത്.
---- facebook comment plugin here -----





