National
രാജ്യത്ത് 12,830 പുതിയ കൊവിഡ് കേസുകള്‍; 446 മരണം
ന്യൂഡല്‍ഹി | രാജ്യത്ത് 12,830 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 446 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,59,272 ആയി കുറഞ്ഞിട്ടുണ്ട്. 2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
24 മണിക്കൂറിനുള്ളില്‍ 14,667 പേര്‍ക്ക് രോഗം ഭേദമായി. 3,36,55,842 ആണ് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം. 98.20 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.







