Kerala
ചിന്നക്കനാലിലും നീലഗിരിയിലും ഷോക്കേറ്റ് ആനകള്‍ ചരിഞ്ഞു

ഇടുക്കി ചിന്നക്കനാലിലും തമിഴ്‌നാട്ടിലെ നീലഗിരിയിലും വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് കാട്ടാനകള്‍ ചരിഞ്ഞു. ചിന്നക്കനാലില്‍ കൃഷിയിടത്തിലേക്ക് കടക്കാന്‍ ശ്രമിച്ച 45 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.
നീലഗിരി ബന്താലൂരിലെ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഏഴ് വയസുള്ള കൊമ്പനാണ് ചരിഞ്ഞത്. ഫെന്‍സിംഗ് ലൈനില്‍ അമിത വോള്‍ട്ടേജില്‍ വൈദ്യുതി കടത്തിവിട്ടതാണ് ആനയുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയത്. കൃഷിയിടത്തിന്‍െ ഉടമ ഷാജിക്കായി തിരിച്ചില്‍ നടക്കുന്നു.
ഈ വര്‍ഷം നീലഗിരിയില്‍ ഫെന്‍സിംഗ് ലൈനില്‍ നിന്ന് ഷോക്കേറ്റ് ചരിയുന്ന രണ്ടാമത്തെ ആനയാണിത്.
---- facebook comment plugin here -----