Kerala
1600 കോടിയുടെ തട്ടിപ്പ്: പോപ്പുലര്‍ ഫിനാന്‍സ് ഉടമയും മകളും അറസ്റ്റില്‍

കൊച്ചി | 1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയലിനെയും കമ്പനി സി ഇ ഒ യും മകളുമായ റിനു മറിയത്തെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ക്രമക്കേടിലും ബെനാമി ഇടപാടിലുമാണ് ഇ ഡി അന്വേഷണം നടത്തുന്നത്.കേസില്‍ തോമസ് ഡാനീയെലിന്റെ ഭാര്യ പ്രഭ, മറ്റു രണ്ട് പെണ്മക്കള്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
പ്രതികളെ ചൊവ്വാഴ്ച എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. പോപ്പുലര്‍ ഫിനാന്‍സിനെതിരെ സംസ്ഥാനത്താകെ 1363 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപ തട്ടിപ്പിലൂടെ തട്ടിയ പണം രാജ്യത്തിന് പുറത്തും അകത്തുമായി ബെനാമി നിക്ഷേപം ആയി പ്രതികള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. കേസില്‍ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്