Connect with us

Education

നീറ്റ്; രജിസ്‌ട്രേഷനുള്ള സമയ പരിധി നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | 2021ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (NEET) രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി. ഇതു പ്രകാരം ആഗസ്റ്റ് 10 വരെ രജിസ്‌ട്രേഷിനുള്ള അപേക്ഷ നല്‍കാം. neet.nta.nic.in വെബ്‌സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് ആഗസ്റ്റ് 11 ന് അപേക്ഷ തിരുത്തല്‍ സൗകര്യം ലഭ്യമാകും. ആഗസ്റ്റ് 14 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ നടത്താം. സെപ്തംബര്‍ 12 നാണ് നീറ്റ് പരീക്ഷ നടക്കുക. 13 വ്യത്യസ്ത ഭാഷകളില്‍ പരീക്ഷയുണ്ടാകും.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം:
1. neet.nta.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജിലെ “രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിക്കുക” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2. സ്‌ക്രീനില്‍ ഒരു പുതിയ പേജ് ദൃശ്യമാകും.
3. സ്വയം രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ ഫോറവുമായി തുടരുക.
4. പരീക്ഷാ ഫീസ് അടച്ച് സബ്മിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

---- facebook comment plugin here -----

Latest