Connect with us

Ongoing News

വനിതാ ഹോക്കിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ആസ്‌ത്രേലിയയെ തോല്‍പ്പിച്ച് സെമിയില്‍

Published

|

Last Updated

ടോക്യോ | ഒളിമ്പിക്സ് വനിതാ ഹോക്കിയില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ആസ്ത്രേലിയയുടെ വെല്ലുവിളിയെ അതിജീവിച്ച് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം. ഗുര്‍ജിത് കൗര്‍ ആണ് പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സ് സെമി ഫൈനലില്‍ കടക്കുന്നത്.

പൂള്‍ ബിയിലെ ഒന്നാം സ്ഥാനക്കാരായണ് ആസ്‌ത്രേലിയ നോക്കൗട്ടില്‍ എത്തിയിരുന്നത്. ആദ്യ മൂന്ന് മത്സരവും തോറ്റ ഇന്ത്യ അവസാന രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് നോക്കൗട്ടില്‍ കടന്നത്. ബുധനാഴ്ച നടക്കുന്ന സെമിയില്‍ ഇന്ത്യ അര്‍ജന്റീനയെ നേരിടും.

---- facebook comment plugin here -----

Latest